കൊച്ചി കപ്പല്‍ ശാല നിര്‍മ്മിച്ച യാനത്തിന്റെ ആദ്യ പരീക്ഷണ ഓട്ടം

Posted on: March 9, 2024

കൊച്ചി : നാവിക സേനയ്ക്ക് വെള്ളത്തിനടിയില്‍ നിരീക്ഷണം നടത്തുന്നതിനായി കൊച്ചി കപ്പല്‍ ശാല നിര്‍മ്മിച്ച യാനത്തിന്റെ ആദ്യ പരീക്ഷണ ഓട്ടം കപ്പല്‍ ശാലയുടെ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ  (ഐഎസ്ആര്‍എഫ്) ജെട്ടിയില്‍ നടന്നു.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച പൂര്‍ണമായും സ്വയം നിയന്ത്രിത സംവിധാനമുള്ള യാനം രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച ഇത്തരത്തിലുള്ള ആദ്യത്തേതാണ്.