അര്‍ദ്ധവാര്‍ഷികത്തില്‍ 349 കോടി രൂപയുടെ ക്ലെയിമുകള്‍ കേരളത്തില്‍ സെറ്റില്‍മെന്റായി നല്‍കി സ്റ്റാര്‍ ഹെല്‍ത്ത്

Posted on: December 1, 2023


കൊച്ചി : ഇന്ത്യയിലെ മുന്‍നിര ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസങ്ങളിലായി 349 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കിയതായി പ്രഖ്യാപിച്ചു. ഈ മേഖലയിലെ 312 കോടി രൂപയുടെ ക്ലെയിം സെറ്റില്‍മെന്റുകള്‍ നെറ്റ്വര്‍ക്ക് ആശുപത്രികളിലും 37 കോടി രൂപയുടെ ക്ലെയിമുകള്‍ നെറ്റ്വര്‍ക്ക് ഇതര ആശുപത്രികളിലുമാണ് നല്‍കിയത്.

കേരളത്തിലെ 314 കോടി രൂപയുടെ ക്ലെയിമുകള്‍ സ്റ്റാര്‍ ഹെല്‍ത്ത് ക്യാഷ്ലെസ് സെറ്റില്‍മെന്റ്ായാണ് നല്‍കിയത്. 35 കോടി രൂപയുടെ ക്ലെയിമുകള്‍ റീഇമ്പേഴ്സ്മെന്റായും നല്‍കി. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത തുടര്‍ന്നു കൊണ്ട് എല്ലാ ക്യാഷ്ലെസ് ക്ലെയിമുകളും രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കിയിരുന്നു. മിക്കവാറും കേസുകളില്‍ ക്യാഷ്ലെസ് ചികില്‍സ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ നല്‍കിയിരുന്നു. റീഇമ്പേഴ്സ്മെന്റ് ക്ലെയിമുകള്‍ സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ പണം നല്‍കി ഉപഭോക്താക്കള്‍ റീഇമ്പേഴ്സ്മെന്റ് രീതി സ്വീകരിച്ചാല്‍ പോലും ബുദ്ധിമുട്ടു നേരിടുന്നില്ലെന്ന് ഉറപ്പാക്കി.

2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസങ്ങളില്‍ 201 കോടി രൂപയുടെ ക്ലെയിമുകളാണ് സര്‍ജിക്കല്‍ ചികില്‍സകള്‍ക്കായി കേരളത്തില്‍ നല്‍കിയത്. മെഡിക്കല്‍ ചികില്‍സാ വിഭാഗത്തില്‍ 148 കോടി രൂപയുടെ ക്ലെയിമുകളും തീര്‍പ്പാക്കി. ആകെയുള്ള ക്ലെയിമുകളില്‍ 162 കോടി രൂപയുടേത് വനിതകളില്‍ നിന്നായിരുന്നു. കേരളത്തിലെ പുരുഷന്‍മാര്‍ക്കായി നല്‍കിയത് 187 കോടി രൂപയുടെ ക്ലെയിമുകളായിരുന്നു.

കേരളത്തില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തിലും ക്യാഷ്ലെസ് ചികില്‍സകള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തിലും സ്റ്റാര്‍ ഹെല്‍ത്ത് അതിവേഗത്തിലാണു നീങ്ങുന്നതെന്നു പറയാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് ചീഫ് ക്ലെയിംസ് ഓഫിസര്‍ സനത് കുമാര്‍ കെ പറഞ്ഞു. ഉപഭോക്താക്കളുടെ എല്ലാ ആരോഗ്യ പരിരക്ഷാ ആവശ്യങ്ങളും നിറവേറ്റുന്ന നവീനമായ പദ്ധതികളാണ് തങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. മികച്ച ക്ലെയിം മാനേജുമെന്റ് പ്രക്രിയയും തങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. സംസ്ഥാനത്ത് 768 എംപാനല്‍ഡ് ആശുപത്രികളാണ് തങ്ങള്‍ക്കു നിലവിലുള്ളതെന്നും ഉപഭോക്താക്കള്‍ക്ക് ന്യായമായ ചെലവില്‍ ഗുണമേന്‍മയുള്ള ചികില്‍സ ലഭ്യമാക്കാന്‍ ആശുപത്രി ശൃംഖല ശക്തമാക്കുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താവിന് ആദ്യ പരിഗണന നല്‍കുന്ന സമീപനത്തിലാണ് സ്റ്റാര്‍ ഹെല്‍ത്ത് വിശ്വസിക്കുന്നത്. മികച്ചതും എളുപ്പത്തിലുള്ളതുമായ സേവനം പ്രദാനം ചെയ്യാന്‍ സംസ്ഥാനത്തിന്റെ പ്രധാന മേഖലകളിലായി 60 ശാഖാ ഓഫിസുകളാണു കമ്പനിക്കുന്നത്. 43,700 ഏജന്റുമാരുടെ മികച്ച ശൃംഖലയും ഉപഭോക്താക്കള്‍ക്കു വിദഗദ്ധ സേവനം നല്‍കാനായി ഇവിടെയുണ്ട്. പോളിസി വാങ്ങുന്നതു മുതല്‍ ക്ലെയിം സമര്‍പ്പണവും സെറ്റില്‍മെന്റും വരെയുള്ള കാര്യങ്ങളില്‍ അവര്‍ സഹായം നല്‍കുകയും ചെയ്യും.

ലഭിക്കുന്ന ക്ലെയിമുകള്‍ പഠിക്കുകയും വിലയിരുത്തുകയും ചെയ്തപ്പോള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ, നേട്ടങ്ങള്‍, പോളിസി വ്യവസ്ഥകള്‍ തുടങ്ങിയവ സംബന്ധിച്ച് അറിവില്ലാത്തത് വലിയ തോതിലെ വെല്ലുവിളിയാകുന്നതായി കണ്ടു. വിപുലമായ തോതില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ബോധവല്‍ക്കരണം നടത്താനുള്ള ഇപ്പോഴത്തെ നീക്കത്തിന് ഇവ വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോളിസി സംബന്ധിച്ച അവബോധം വര്‍ധിക്കുന്നതോടെ 24 മണിക്കൂറും ലഭ്യമാകുന്ന ടെലിമെഡിസിന്‍, വെല്‍നസ് പരിപാടികള്‍ തുടങ്ങിയവയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്കു കഴിയും. വാര്‍ഷിക ആരോഗ്യ പരിശോധന പോലുള്ളവയും പ്രയോജനപ്പെടുത്താം. രാജ്യത്ത് എവിടെയിരുന്നും സ്റ്റാര്‍ ഹെല്‍ത്ത് ആപ്പ് വഴി ഈ സൗകര്യങ്ങള്‍ നേടാം. വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും കൂടുതല്‍ മെച്ചപ്പെട്ട രോഗനിര്‍ണയവും ആശയ വിനിമയവും ഇതിലൂടെ സാധ്യമാകുകയും ചെയ്യും.

ആന്‍ഡ്രോയ്ഡിനായി പ്ലേ സ്റ്റോറില്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നും സ്റ്റാര്‍ ഹെല്‍ത്ത് ആപ്പ് ഡൗണ്‍ലോഡു ചെയ്യാം.

TAGS: Star Health |