May 2024
ദീപങ്ങളുടെ ഉത്സവമായി കൊച്ചി മാരിയറ്റില്‍ ട്രീ ലൈറ്റിംഗ്
Posted on: December 7, 2022
കൊച്ചി : ക്രിസ്മസ് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു വിവിധ പരിപാടികളോടെ കൊച്ചി മാരിയറ്റില്‍ സംഘടിപ്പിച്ച ട്രി ലൈറ്റിംഗ് സെറിമോണി ദീപങ്ങളുടെ ഉത്സവമായി. സിനിമ നടി ദുര്‍ഗ കൃഷ്ണയും പ്രൊഡ്യൂസറും നടിയുമായ സാന്ദ്ര തോമസും ചേര്‍ന്നു ട്രീ ലൈറ്റിംഗിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.
വിശിഷ്ടാതിഥികള്‍ ചുവപ്പ്, പച്ച, ഗോള്‍ഡന്‍ ക്രിസ്മസ് നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയതും സ്കൂളിലെ 50ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്രിസ്മസ് കരോളും ചടങ്ങിനെ ആകര്‍ഷകമാക്കി. ദീപങ്ങളും വരണങ്ങളും കൊണ്ടൊരുക്കിയ ആഘോഷ സന്ധ്യയുടെതീം മാജിക്കല്‍ ക്രിസ്മസ് എന്നതായിരുന്നു.
കൊച്ചി മാരിയറ്റ് ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ ഉത്സാഹ് സെഹ്ഗള്‍, റൂംസ് ഡിവിഷന് മാനെജര്‍ ജിഹാന് ജലീല്‍, മള്‍ട്ടി പ്രോപ്പര്‍ട്ടി ഡയറക്റ്റര്‍ ഓഫ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സൂരജ്നായര്, എഫ് ആന്‍ഡ് ബി ഡയറക്റ്റര്‍ ഷാരോണ്‍ മണി, ബേക്കറി ഷെഫ് രാഹുല്‍ ദേവ് എന്നിവര്‍ പരിപാടികള്‍ നേതൃത്വം നല്കി.
TAGS: Kochi Marriott | Tree Liting |
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്