ഹോണ്ട ബിഗ് വിംഗ് ഷോറൂം മൂവാറ്റുപുഴയില്‍

Posted on: May 7, 2022

മൂവാറ്റുപുഴ : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വലിയ പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്വിംഗ് ഷോറും മൂവാറ്റുപുഴയിലെ പേഴക്കാപ്പിള്ളിയില്‍ എച്ച്പി പെട്രോള്‍ പമ്പിന് അടുത്ത് ആരംഭിച്ചു.

ഹോണ്ട ബിഗ്വിംഗ് വിപുലീകരിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അത് ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിന് വഴിയൊരുക്കുമെന്നും മൂവാറ്റുപുഴയിലെ പുതിയ പ്രീമിയം ഔട്ട്ലെറ്റിലൂടെ ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ അവരിലേക്കെത്തിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിംഗ് ഗുലേരിയപറഞ്ഞു.

സിബി300ആര്‍, ഹൈനെസ്-സിബി350 ഇതിന്റെ ആനിവേഴ്സറി എഡിഷന്‍, സിബി350ആര്‍എസ്, സിബി500എക്സ്, സിബിആര്‍650ആര്‍, സിബി650ആര്‍, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ്, മുന്‍നിര മോഡല്‍ ഗോള്‍ഡ് വിംഗ് ടൂര്‍ തുടങ്ങിയ ഹോണ്ടയുടെ മോട്ടോര്‍സൈക്കിള്‍ റേഞ്ചുകളെല്ലാം ഷോറൂമിലുണ്ടാകും വെബ്സൈറ്റിലൂടെ (www.HondaBigWing.in) ഓണ്‍ലൈന്‍ ബുക്കിങും ലഭ്യമാണ്. ഓണ്‍ലൈന്‍ ബുക്കിങ് വേഗമേറിയ, തടസമില്ലാത്ത, സുതാര്യമായ അനുഭവം ഉപഭോക്താവിന് വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നു. ഉപഭോക്താവിന്റെ ഫീഡ്ബാക്ക് ലഭ്യമാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇടമുണ്ട്.

TAGS: Honda Big Wing |