ഇസാഫ് ബാങ്ക് ശാഖ തേവരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Posted on: October 23, 2021

കൊച്ചി : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശാഖ തേവരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം കൊച്ചിന്‍ ഷിപ്യാര്‍ഡ് എം.ഡിയും ചെയര്‍മാനുമായ മധു എസ്. നായര്‍ നിര്‍വ്വഹിച്ചു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി യും സി.ഇ.ഒ യുമായ കെ. പോള്‍ തോമസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

ശാഖയുടെ എ.ടി.എം. കൗണ്ടറിന്റെ ഉദ്ഘാടനം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചെയര്‍മാന്‍ പി.ആര്‍. രവി മോഹനും സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ്. ശശികലയും നിര്‍വ്വഹിച്ചു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ബ്രാഞ്ച് ബാങ്കിങ് മേധാവി മാത്യൂസ് മാര്‍ക്കോസ് എന്നിവര്‍ സംസാരിച്ചു. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശത്തുമായി ഇസാഫ് ബാങ്കിന് 552 ശാഖകളുണ്ട്.