സൺഡേ ഡെലിവറിയുമായി ആമസോൺ.ഇൻ

Posted on: May 9, 2015

Amazon-big

കൊച്ചി : നൂറോളം നഗരങ്ങളിൽ സൺഡേ ഡെലിവറിയുമായി ആമസോൺ ഇന്ത്യയുടെ പുതിയ ചുവടുവയ്പ്. വൺഡേ ഡെലിവറി, ടൂ ഡേ ഡെലിവറി, റിലീസ് ഡേ ഡെലിവറി, മിഡ്‌നൈറ്റ് ഡെലിവറി എന്നിവയ്ക്ക് തുടക്കം കുറിച്ച ആമസോൺ എല്ലാ റെസിഡൻഷ്യൽ അഡ്രസ്സുകളിലേക്കും ഉത്പന്നങ്ങൾ ഞായറഴ്ചകളിലും വിതരണം ചെയ്യാനാണ് സൺഡേ ഡെലിവറിയിലൂടെ ലക്ഷ്യമിടുന്നത്. ഫുൾഫിൽഡ് ബൈ ആമസോൺ ടാഗുള്ള ഉത്പന്നങ്ങളാണ് മറ്റു ചാർജുകളില്ലാതെതന്നെ സൺഡേ ഡെലിവറിയിലൂടെ ലഭ്യമാക്കുന്നത്.

ആമസോൺ.ഇൻ ൽ ഇനിമുതൽ ഞായറാഴ്ചയും പ്രവൃത്തിദിനമായി പരിഗണിക്കപ്പെടും. 100 നഗരങ്ങളിൽ തുടങ്ങുന്ന പദ്ധതി ക്രമേണ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ആമസോണിന്റെ ലക്ഷ്യം. തടസമേതുമില്ലാതെ ഉപഭോക്താക്കൾക്ക് ഡെലിവറി എത്തിക്കാനും അവരെ സംതൃപ്തരാക്കാനുമുള്ള തങ്ങളുടെ നയങ്ങളിൽ ഏറ്റവും പുതിയതാണ് സൺഡേ ഡെലിവറിയെന്ന് ആമസോൺ ഇന്ത്യ ട്രാൻസ്‌പോർട്ടേഷൻ & ലോജിസ്റ്റിക്‌സ് ഡയറക്ടർ സാമുവൽ തോമസ് പറഞ്ഞു.