സ്വർണ വായ്പ ഇടപാടുകാർക്ക് സൗജന്യ ഇൻഷുറൻസുമായി ഫെഡറൽ ബാങ്ക്

Posted on: May 9, 2015

Federal-bank-branch-big

കൊച്ചി : സൗജന്യ ഇൻഷുറൻസ് കവറേജ് ലഭ്യമാക്കുന്ന സ്വർണ വായ്പാ പദ്ധതിക്ക് ഫെഡറൽ ബാങ്ക് രൂപം നൽകി. അക്ഷയ ഗോൾഡ് വായ്പാ പദ്ധതിയിൽ ഒരു ലക്ഷം രൂപയുടെ വരെ കവറേജ് ഇടപാടുകാർക്ക് ലഭിക്കും. ഇതോടൊപ്പം ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ്, പിഒഎസ് സൗകര്യങ്ങൾ ഉപയോഗിച്ച് പണം പിൻവലിക്കാനുതകുന്ന അപ്ന ഗോൾഡ് 24 x 7 പ്രീമിയം സ്വർണ വായ്പയും ഫെഡറൽ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.

ഏതെങ്കിലും ഒരു ബാങ്ക് സ്വർണപ്പണയ വായ്പാ ഇടപാടുകാർക്കായി സൗജന്യ ഇൻഷുറൻസ് അവതരിപ്പിക്കുന്നത് ആദ്യമായാണെന്ന് ഫെഡറൽ ബാങ്ക് റീട്ടെയ്ൽ ബിസിനസ് വിഭാഗം മേധാവിയും ഡിജിഎമ്മുമായ കെ. എ. ബാബു പറഞ്ഞു.