പിസ്സഹട്ട് സാന്‍ഫ്രാന്‍സിസ്‌കോ സ്‌റ്റൈല്‍ പിസ്സ അവതരിപ്പിച്ചു

Posted on: May 24, 2022

കൊച്ചി : പിസ്സ ബ്രാന്‍ഡായ പിസഹട്ട്, തങ്ങളുടെ കനം കുറഞ്ഞതും ക്രിസ്പി ആയതുമായ സാന്‍ഫ്രാന്‍സിസ്‌കോസ്‌റ്റൈല്‍ പിസ്സ ഇന്ത്യയില്‍ അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്‌കോസ്‌റ്റൈല്‍പിസ്സ നിലവിലുള്ള എല്ലാ ടോപ്പിംഗ്‌കോമ്പിനേഷനുകളോടും കൂടി ആസ്വദിക്കാനാകും. വെജിലും നോണ്‍ വെജിലും 129രൂപ മുതല്‍ പിസ്സ ലഭിക്കും. പിസ്സഹട്ട് പുതുതായി അവതരിപ്പിച്ച 1പ്ലസ്1 ഓഫറിലൂടെ, ഉപഭോക്താക്കള്‍ക്ക് 249രൂപയ്ക്ക് 2 പിസ്സ വാങ്ങാം. ചെറിയൊരു പുളിരസത്തോടുകൂടിയ ഓരോ സാന്‍ഫ്രാന്‍സിസ്‌കോസ്‌റ്റൈല്‍പിസ്സയും കൂടുതല്‍ കനം കുറഞ്ഞതും ക്രിസ്പിയുമാണ്.

ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് പിസ്സഹട്ടിന്റെ പുതിയ മൊബൈല്‍ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഡെലിവറി, ടേക്ക്എവേ എന്നിവയ്ക്കായി ഓര്‍ഡര്‍ചെയ്യാം.

.സാന്‍ഫ്രാന്‍സിസ്‌കോസ്‌റ്റൈല്‍ പിസ്സ കാംപെയ്‌നിന്റെ ഭാഗമായി രണ്ട് പുതിയ രസകരമായ ഡിജിറ്റല്‍ ഫിലിമുകള്‍ പിസ്സഹട്ട് പുറത്തിറക്കി. ബ്രാന്‍ഡിന്റെ മാഗ്‌നറ്റിക് അംബാസഡര്‍ അനുരാധമേനോന്‍ ഈ വിഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒപ്പം ഉ്പഭോക്താക്കളില്‍ കൂ ടുതല് താല്‍പര്യം ഉണര്‍ത്തുന്നതിനായി ജീവിതശൈലി, ഭക്ഷണം, വിനോദം തുടങ്ങിയ മേഖലകളിലെ സ്വാധീനശക്തികളായവ്യക്തിത്വങ്ങളും ഈ വിഡിയോകളില്‍ എിത്തുന്നു.

”പിസ ഹട്ടില്‍ ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്നത് നല്‍കുന്നു! അതിനാല്‍, ഞങ്ങള്‍ സിടഗ്‌നേച്ചര്‍ പാന്‍പിസ്സകള്‍ക്ക് പേരുകേട്ടവരാണെങ്കിലും, സാന്‍ഫ്രാന്‍സിസ്‌കോസ്‌റ്റൈല്‍ പിസ്സയിലൂടെ പുതിയ ഒരു രുചി കൂടി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്”. ലോഞ്ചിനെക്കുറിച്ച് സംസാരിക്കവെ പിസഹട്ട് ഇന്ത്യയുടെ ചീഫ്മാര്‍ക്കറ്റിംഗ് ഓഫീസര്‍ നേഹ പറഞ്ഞു.

 

TAGS: Pizza Hut |