മൈക്രോമാക്‌സ് ലാപ്‌ടോപ് വിപണിയിലേക്ക്

Posted on: May 1, 2015

Micromax-laptab-Big

ന്യൂഡൽഹി : സ്മാർട്ട്‌ഫോൺ നിർമാതാക്കളായ മൈക്രോമാക്‌സ് ലാപ്‌ടോപ് വിപണിയിലേക്ക്. ചെറിയ സ്‌ക്രീൻ സൈസുള്ള ലാപ്ടാബുകൾ തുടക്കത്തിൽ ആമസോൺ വഴിമാത്രമെ ലഭ്യമാകുകയുള്ളു. 14,999 രൂപയാണ് വില. ജൂലൈ മുതൽ റീട്ടെയ്ൽ സ്റ്റോറുകളിലും ലഭ്യമാകും.

മൈക്രോമാക്‌സിന്റെ രുദ്രാപൂർ പ്ലാന്റിലാണ് ലാപ്ടാബുകൾ നിർമ്മിക്കുന്നുണ്ട്. മൈക്രോമാക്‌സ് പ്രതിമാസം 30 ലക്ഷം മൊബൈൽഫോണുകളും 70,000 ടെലിവിഷനുകളും 70,000 ടാബ്‌ലറ്റുകളും വിൽക്കുന്നുണ്ട്. ആപ്പിളിന് സമാനമായ ഇക്കോ സിസ്റ്റം വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മൈക്രോമാക്‌സ് സ്ഥാപകൻ വികാസ് ജയിൻ പറഞ്ഞു.