യെസ് ബാങ്കിന് അബുദാബിയിൽ റെപ്രസെന്റേറ്റീവ് ഓഫീസ്

Posted on: April 29, 2015

Yes-Bank-Abu-Dhabi-Inaug-Bi

അബുദാബി : യെസ് ബാങ്ക് അബുദാബിയിൽ റെപ്രസെന്റേറ്റീവ് ഓഫീസ് തുറന്നു. യുഎഇ സാംസ്‌കാരിക, യുവജനക്ഷേമ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്ക് അൽ നഹ്യാൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ ടി.പി. സീതാരാമൻ, യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റാണ കപൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

യെസ് ബാങ്കിന്റെ ആദ്യത്തെ രാജ്യാന്തര പ്രതിനിധി ഓഫീസ് ആണ് യുഎഇയിലേത്. ഹംദാൻ സ്ട്രീറ്റിലെ അൽ ഗെയ്ത്ത് ഓഫീസ് ടവറിലാണ് (205) ഓഫീസ് പ്രവർത്തിക്കുന്നത്.

അബുദാബി ഓഫീസ് വഴി എൻആർഇ /എൻആർഒ സേവിംഗ്‌സ് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, വിദേശനാണ്യ സ്ഥിരനിക്ഷേപങ്ങൾ, യെസ് ഫസ്റ്റ് വെൽത്ത് മാനേജ്‌മെന്റ് പ്രോഗ്രാം തുടങ്ങിയവയിൽ ഇടപാടുകൾ നടത്താനാകും.