എസ് ബി ടി വിദേശനിക്ഷേപങ്ങളുടെ പലിശ പുതുക്കി

Posted on: November 9, 2013

State-bank-of-Travancore--L

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങളുടെ പലിശനിരക്കുകൾ പരിഷ്‌കരിച്ചു. അമേരിക്കൻ ഡോളറിലുള്ള എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെ കാലാവധിയിൽ വാർഷിക പലിശനിരക്ക് 2.60 ശതമാനം, രണ്ടു വർഷം മുതൽ മൂന്നു വർഷത്തിൽ താഴെവരെ 2.44 ശതമാനം, മൂന്നു വർഷം മുതൽ നാലു വർഷത്തിൽ താഴെ വരെ 4.70 ശതമാനം, നാലു വർഷം മുതൽ അഞ്ചു വർഷത്തിൽ താഴെ വരെ 5.06 ശതമാനം, അഞ്ചു വർഷത്തിന് 5.44 ശതമാനം എന്നിങ്ങനെയായിരിക്കും.

മേൽപ്പറഞ്ഞ കാലാവധികൾക്കുള്ള വാർഷിക പലിശനിരക്ക് പൗണ്ട് സ്റ്റെർലിങ്ങ് നിക്ഷേപങ്ങൾക്ക് യഥാക്രമം 2.87, 2.79, 5.04, 5.34, 5.60 ശതമാനവും യൂറോ നിക്ഷേപങ്ങൾക്ക് 2.49, 2.51, 3.57, 4.66, 4.87, 5.09 ശതമാനം എന്നിങ്ങനെയും ആയിരിക്കും.

ആർഎഫ്‌സി നിക്ഷേപ വാർഷിക പലിശനിരക്ക് ആറു മാസം മുതൽ ഒരുവർഷത്തിൽ താഴെ വരെ ഒരു ശതമാനം, ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെ 2.60, രണ്ടു വർഷം മുതൽ മൂന്നു വർഷത്തിൽ താഴെ വരെ 2.44, മൂന്നു വർഷത്തിന് 4.70 ശതമാനം എന്നിങ്ങനെ പരിഷ്‌കരിച്ചു.