സച്ചിൻ ടെൻഡുൽക്കറിന് ഇന്ന് 42

Posted on: April 24, 2015

Sachin-Tendulkar--big

മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ഇന്ന് 42 ാം പിറന്നാൾ. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് 16 മാസങ്ങൾ പിന്നിട്ടെങ്കിലും ലോകമെമ്പാടുമുള്ള ആരാധകർക്ക് സച്ചിൻ ഇപ്പോഴും ആവേശമാണ്. സച്ചിൻ ഫേസ് ബുക്കിൽ 24 ദശലക്ഷവും ട്വിറ്ററിൽ 9 ദശലക്ഷവും ഫോളോവേഴ്‌സുണ്ട്. സച്ചിന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ ഫോട്ടോ-വീഡിയോ ഷെയറിംഗ് സോഷ്യൽ വെബ്‌സൈറ്റായ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കും.

വൺ ഡേ ഇന്റർനാഷണലിൽ ഡബിൾ സെഞ്ച്വറി നേടി ആദ്യ താരം, 100 സെഞ്ച്വറി നേടുന്ന ആദ്യ താരം, 15,000 റൺ നേടിയ ആദ്യ ടെസ്റ്റ് ക്രിക്കറ്റർ, 2011 ലെ വേൾഡ് കപ്പ് തുടങ്ങി നിരവധി നേട്ടങ്ങളാണ് സച്ചിനെ ഇതിഹാസമാക്കുന്നത്. 2008 ൽ പദ്മവിഭൂഷൺ, 2014 ഭാരതരത്‌നം എന്നീ ബഹുമതികൾ നൽകി രാജ്യം ഈ മഹാപ്രതിഭയെ ആദരിച്ചു.