എയർഇന്ത്യയുടെ പത്താം ഡ്രീംലൈനർ എത്തി

Posted on: November 6, 2013

AI-Dreamlinerഎയർഇന്ത്യ ഓർഡർ ചെയ്തിട്ടുള്ള 27 ബോയിംഗ് 787 ഡ്രീംലൈനറുകളിൽ പത്താമത്തെ വിമാനം ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം മെൽബണിലേക്കു പോയ എയർഇന്ത്യ ഡ്രീംലൈനറിന്റെ വിൻഡ്ഷീൽഡ് തകർന്നതു വിവാദമായിരുന്നു. കഴിഞ്ഞ മാസം ബാംഗളൂരിൽ ഡ്രീംലൈനറിന്റെ പാനൽ തകർന്നു വീണതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇപ്പോൾ ബിർമിംഗാം, മെൽബൺ, സിഡ്‌നി, ഡൽഹി-ചെന്നൈ, ഡൽഹി- ബാംഗളൂർ, ഡൽഹി- കോൽക്കത്ത എന്നിവിടങ്ങളിലേക്കാണ് എയർഇന്ത്യയുടെ ഡ്രീംലൈനർ സർവീസ്. വൈകാതെ റോം, മിലാൻ, മോസ്‌കോ എന്നിവിടങ്ങളിലേക്കും ഡ്രീംലൈനർ സർവീസ് ആരംഭിച്ചേക്കും.