ടാറ്റാ ടെലിസർവീസസും ഡോകോമോയും വഴിപിരിയുന്നു

Posted on: April 20, 2015

Tata-Docomo-big

കോൽക്കത്ത : ടാറ്റാ ടെലി സർവീസസും ഡോകോമോയും ടെലികോം ബിസിനസിൽ വഴിപിരിയുന്നു. ജപ്പാനീസ് മൊബൈൽ ഫോൺ ഓപറേറ്ററായ എൻടിടി ഡോകോമോ 2014 ജൂണിലാണ് ഒരു വർഷത്തേക്കു കൂടി ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്. നേരിയ ലോയൽട്ടി നൽകി ഡോകോമോയുടെ ബ്രാൻഡ് നെയിം ഉപയോഗിക്കാനും സമ്മതിച്ചിരുന്നു.

എന്നാൽ കാലവധിക്കു മുമ്പേ ഇരു കമ്പനികളും വഴിപിരിയാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്തമാല്ല. ഇതിനു മുന്നോടിയായി സംയുക്തസംരംഭത്തിലെ ഡോകോമോ ഓഹരികൾ വാങ്ങാൻ അനുയോജ്യരായവരെ കണ്ടെത്താൻ എൻടിടി ആവശ്യപ്പെട്ടിരുന്നു.