ടാറ്റാ ടെലിസർവീസസ് 500 ജീവനക്കാരെ കുറച്ചു

Posted on: May 2, 2017

മുംബൈ : ടാറ്റാ ടെലിസർവീസസ് വിപണിയിലെ മത്സരത്തെ അതിജീവിക്കാൻ 500-600 ജീവനക്കാരെ കുറയ്ക്കുന്നു. അഖിലേന്ത്യ തലത്തിൽ സെയിൽസ്, അനുബന്ധ മേഖലകളിൽ നിന്നാണ് ജീവനക്കാരെ കുറയ്ക്കുന്നത്. ടെലികോം മേഖലയിലെ താരിഫ് യുദ്ധം ടാറ്റാ ടെലിസർവീസസിന് കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്.

സേവനമനുഷ്ഠിച്ച ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളമാണ് പിരിച്ചുവിടുന്നവർക്ക് നൽകുന്നത്. നേരത്തെ ടാറ്റാ ടെലിസർവീസസ് അനിൽ അംബാനി ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് കമ്യൂണിക്കേഷൻസുമായി ലയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.