സാമ്പത്തിക സാക്ഷരത സെമിനാറുമായി യെസ് ബാങ്ക്

Posted on: April 13, 2015

Yes-Bank-Ltd-big

കൊച്ചി : സ്ത്രീകളിൽ ബാങ്കിംഗ് അവബോധം സാമ്പത്തിക സാക്ഷരത പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് യെസ് ബാങ്കിന്റെ സാമൂഹിക സേവന വിഭാഗമായ യെസ് കമ്യൂണിറ്റി രാജ്യവ്യാപകമായി സെമിനാറുകൾ സംഘടിപ്പിച്ചു.

വ്യക്തിഗത സാമ്പത്തിക സുരക്ഷയ്ക്ക് സ്ത്രീകളെ പ്രാപ്തരാക്കാനുള്ള പഠന പരിപാടികൾ ഉൾപ്പെടുത്തി യെസ് ബാങ്ക് ശാഖകളുടെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാറുകളിൽ കാൽ ലക്ഷം പേർ പങ്കെടുത്തു. ബാങ്ക് ജോലിയോടുള്ള സ്ത്രീകളുടെ ആഭിമുഖ്യം വർദ്ധിപ്പിക്കുകയെന്നതും ലക്ഷ്യമിട്ടിരുന്നതായി യെസ് ബാങ്കിന്റെ സീനിയർ പ്രസിഡന്റും റെസ്‌പോൺസിബിൾ ബാങ്കിംഗ് വിഭാഗം കൺട്രി ഹെഡുമായ നമിത വികാസ് പറഞ്ഞു.

ബാങ്കിംഗ് മേഖലയെ പരിപോഷിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം ഈ രംഗത്ത് സ്ത്രീകൾക്ക് പുതിയ വാതായനങ്ങൾ തുറന്നിട്ടിട്ടുണ്ടെന്ന് നമിത വികാസ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, ആരോഗ്യ സംരക്ഷണം, വൃദ്ധജന പരിരക്ഷ തുടങ്ങിയ രംഗങ്ങളിൽ യെസ് കമ്യൂണിറ്റി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നതായി ബാങ്ക് എംഡിയും സിഇഒയുമായ റാണ കപൂർ പറഞ്ഞു. യെസ് ബാങ്കിലെ 10,000 ജീവനക്കാരുടെ സജീവ പിന്തുണയും ഇതര പ്രസ്ഥാനങ്ങളുടെ സഹകരണവും ഈ പ്രവർത്തനങ്ങൾക്കു ലഭ്യമാകുന്നുണ്ട്.