വിശാഖപട്ടണം – പോർട്ട്‌ബ്ലെയർ സർവീസുമായി എയർഇന്ത്യ

Posted on: April 10, 2015

 

Air-India-Airbus-A320-Big

ഹൈദരാബാദ് : എയർഇന്ത്യ വിശാഖപട്ടണം – പോർട്ട്‌ബ്ലെയർ സർവീസ് ആരംഭിച്ചു. 168 സീറ്റുകളുള്ള എയർബസ് എ-320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

പുതിയ സർവീസ് രണ്ടു ഡെസ്റ്റിനേഷനുകളിലെയും ടൂറിസത്തിന് നേട്ടമാകുമെന്ന് എയർഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിൽ ഡൽഹി, കോൽക്കത്ത, ചെന്നൈ, ഭുവനേശ്വവർ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യയ്ക്ക് പോർട്ട്‌ബ്ലെയർ സർവീസുണ്ട്.