ഷവോമിയും ഫ്‌ലിപ്കാർട്ടും വഴിപിരിയുന്നു

Posted on: April 8, 2015

Xiaomi-mi3-big

ന്യൂഡൽഹി : ഷവോമി, ഫ്‌ലിപ്കാർട്ട് വഴിയുള്ള എക്‌സ്‌ക്ലൂസീവ് സ്മാർട്ട്‌ഫോൺ വ്യാപാരം അവസാനിപ്പിച്ചു. സ്‌നാപ്ഡീൽ, ആമസോൺ എന്നീ ഇ-കൊമേഴ്‌സ് പോർട്ടലുകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ഷവോമിയുടെ നീക്കം.

ഷവോമി 2014 ജൂലൈയിലാണ് ആദ്യ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നേരത്തെ എയർടെല്ലുമായി വിപണന കരാറിൽ ഏർപ്പെട്ടിരുന്നു. ദ മൊബൈൽ സ്റ്റോറുമായി ചേർന്ന് വിപണി കൂടുതൽ വ്യാപിപ്പിക്കും.