ഓഹരിവിപണിയിൽ തകർച്ച

Posted on: November 5, 2013

SENSEX-DOWNബുൾ തരംഗത്തിൽ നിന്ന് ഓഹരി വിപണി നഷ്ടത്തിലേക്കു കൂപ്പുകുത്തി. ഇന്നു രാവിലെ 10.15 ന് സെൻസെക്‌സ് 206.11 പോയിന്റ് കുറഞ്ഞ് 21,033.25 ൽ എത്തി. നിഫ്റ്റി 62.30 പോയിന്റ് ഇടിഞ്ഞ് 6255.05 പോയിന്റിലും എത്തി.

ദീപാവലിയോടനുബന്ധിച്ച് റെക്കോർഡ് ഉയരത്തിൽ എത്തിയ ഓഹരി വിപണിയിൽ നിക്ഷേപകർ ലാഭമെടുക്കാൻ വില്പനക്കാരായതാണ് തകർച്ചയ്ക്കു വഴിതെളിയിച്ചത്.

TAGS: Bearish Market | BSE | Nifty | NSE | Sensex |