എയർഇന്ത്യയ്ക്ക് 20 ാമത്തെ ഡ്രീംലൈനർ ഡെലിവറി ലഭിച്ചു

Posted on: April 2, 2015

Air-India-787-Dreamliner-Bi

ന്യൂഡൽഹി : എയർഇന്ത്യയ്ക്ക് 20 ാമത്തെ ഡ്രീംലൈനർ വിമാനം ബോയിംഗിൽ നിന്നും ഡെലിവറി ലഭിച്ചു. എയർഇന്ത്യ 27 ബോയിംഗ് 787 ഡ്രീംലൈനറുകൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്.

ഇതോടെ എയർഇന്ത്യ സ്റ്റാർ അലയൻസിലെ 20 ൽ കൂടുതൽ 787 ഡ്രീംലൈനർ വിമാനങ്ങളുള്ള എലൈറ്റ് ഗ്രൂപ്പിന്റെ ഭാഗമായാതായി ചെയർമാൻ രോഹിത് നന്ദൻ പറഞ്ഞു. രാജ്യത്തും വിദേശത്തുമായി നൂറിലേറെ ഡെസ്റ്റിനേഷനുകളിലേക്കാണ് എയർഇന്ത്യ സർവീസ് നടത്തുന്നത്.