ഫെഡറൽ ബാങ്കിന് ബെസ്റ്റ് സ്‌മോൾ ബാങ്ക് അവാർഡ്

Posted on: March 31, 2015

Federal-Bank-Best-Small-Ban

ആലുവ : ഫെഡറൽ ബാങ്കിന് ബിസിനസ് വേൾഡിന്റെ ബെസ്റ്റ് സ്‌മോൾ ബാങ്ക് അവാർഡ്. ബിസിനസ് വേൾഡും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സും സംയുക്തമായി നടത്തിയ ബെസ്റ്റ് ബാങ്ക് സർവേയിലാണ് ഫെഡറൽ ബാങ്കിനെ തെരഞ്ഞെടുത്തത്.

മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസനും എക്‌സിക്യൂട്ടീവ് ഡയറക്ടർ എബ്രാഹം ചാക്കോയും ചേർന്ന് ബിസിനസ് വേൾഡ് ചെയർമാൻ അനുരാഗ് ബത്രയിൽ നിന്നും അവാർഡ് സ്വീകരിച്ചു.