ഹോണ്ട ഇന്ത്യ ഏപ്രിലില്‍ 5,41,946 യൂണിറ്റുകള്‍ വിറ്റു

Posted on: May 3, 2024


കൊച്ചി : 2024-25 സാമ്പത്തിക വര്‍ഷത്തിന് മികച്ച വില്പന നേട്ടത്തോടെ തുടക്കമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 ഏപ്രിലില്‍ 5,41,946 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 45 ശതമാനം വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി. ആകെ വില്‍പനയില്‍ 4,81,046 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 60,900 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 67 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്‍പ്പനയില്‍ 42 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

സികെഡി കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനിയുടെ ഗുരുഗ്രാം മനേസറിലെ ഗ്ലോബല്‍ റിസോഴ്സ് ഫാക്ടറിയില്‍ പുതിയ അത്യാധുനിക എഞ്ചിന്‍ അസംബ്ലി ലൈന്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ 8 ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കുക എന്ന ശ്രദ്ധേയമായ നേട്ടവും കഴിഞ്ഞ മാസം കമ്പനി കൈവരിച്ചു.

നെറ്റ്വര്‍ക്ക് വിപുലീകരണം, കൊച്ചിയില്‍ ഉള്‍പ്പെടെ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ തുടങ്ങിയവയും കഴിഞ്ഞ ഏപ്രിലില്‍ സംഘടിപ്പിച്ചു

TAGS: Honda |