പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്

Posted on: May 1, 2024

കൊച്ചി : ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് തുടര്‍ച്ചയായി 23-ാം വര്‍ഷവും ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത ഉത്പ്പന്നങ്ങളില്‍ നിക്ഷേപിച്ച 11.66 ലക്ഷത്തിലധികം പോളിസി ഉടമകള്‍ക്ക് 1383 കോടി രൂപയാണ് ബോണസ് നല്‍കുന്നത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന ബോണസ് പ്രഖ്യാപനമാണിത്.

2024 മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തിലുള്ള എല്ലാ പങ്കാളിത്ത പോളിസികള്‍ക്കും ഈ ബോണസ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ബജാജ് അലയന്‍സ് ലൈഫ് ഫ്‌ളക്‌സി ഇന്‍കം ഗോള്‍, ബജാജ് അലയന്‍സ് എലൈറ്റ് അഷ്വര്‍, ബജാജ് അലയന്‍സ് ലൈഫ് എയ്‌സ് തുടങ്ങിയ പങ്കാളിത്ത ഉല്‍പ്പന്നങ്ങളുടെ പോളിസി ഹോള്‍ഡര്‍മാര്‍ക്ക് പ്രഖ്യാപിച്ച ബോണസില്‍ നിന്ന് പ്രയോജനം ലഭിക്കും. 2023 സാമ്പത്തിക വര്‍ഷത്തിലെ ബോണസായ 1201 കോടിയില്‍ നിന്നും 15% വര്‍ധനവാണ് 2024 സാമ്പത്തിക വര്‍ഷത്തിലുള്ളത്.

രണ്ട് ദശാബ്ദക്കാലത്തെ ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബോണസുകളിലൊന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങള്‍ പ്രാപ്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണിതെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.

ഓരോ സാമ്പത്തിക വര്‍ഷത്തിലും പ്രഖ്യാപിച്ച ബോണസുകള്‍ പോളിസി മെച്യൂരിറ്റി അല്ലെങ്കില്‍ എക്‌സിറ്റ് ചെയ്യുമ്പോള്‍ ശേഖരിക്കപ്പെടുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ പോളിസി വ്യവസ്ഥകള്‍ക്ക് അനുസൃതമായി നിര്‍ദ്ദിഷ്ട പോളിസി ഇവന്റുകള്‍ക്ക് ക്യാഷ് ബോണസ് നല്‍കും.