ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സും കൈകോര്‍ക്കുന്നു

Posted on: November 13, 2021

 

കൊച്ചി : ഉപഭോക്താക്കള്‍ക്ക് ടേം, ആന്വിറ്റി ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി (ഐപിപിബി) കൈകോര്‍ക്കുന്നു. ബാങ്കിന്റെ 650 ശാഖകളുടേയും 136,000-ലധികം ബാങ്കിംഗ് ആക്‌സസ് പോയിന്റുകളുടേയും വിപുലമായ ശൃംഖലയിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഉപഭോക്താക്കള്‍ക്ക് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുക എന്ന ഐപിപിബിയുടെ ലക്ഷ്യത്തിന് അനുസൃതമാണിത്. ദുര്‍ബല വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ബാങ്കിംഗ് സേവനം ഇല്ലാത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സാമ്പത്തികമായി സുരക്ഷിതരും ശാക്തീകരിക്കപ്പെട്ടവരുമാകാന്‍ ഇത് അവസരം നല്‍കും.

ബജാജ് അലയന്‍സ് ലൈഫ് സ്മാര്‍ട്ട് പ്രൊട്ടക്റ്റ് ഗോള്‍, ബജാജ് അലയന്‍സ് ലൈഫ് ഗ്യാരന്റീഡ് പെന്‍ഷന്‍ ഗോള്‍ എന്നിവയാണ് ഈ സഖ്യത്തിന്റെ ഭാഗമായി ഓഫര്‍ ചെയ്യുന്ന ടേം, ആന്വിറ്റി ഉല്‍പ്പന്നങ്ങള്‍. ബജാജ് അലയന്‍സ് ലൈഫ് സ്മാര്‍ട്ട് പ്രൊട്ടക്റ്റ് ഗോള്‍ സമഗ്രവും മൂല്യവര്‍ധിതവുമായ ടേം ഇന്‍ഷുറന്‍സാണ്. കുടുംബത്തില്‍ വരുമാനമുള്ളയാളുടെ അകാല മരണം സംഭവിച്ചാല്‍ ആ കുടുംബത്തിന് ഉടനടി സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. ബജാജ് അലയന്‍സ് ലൈഫ് ഗ്യാരന്റീഡ് പെന്‍ഷന്‍ ഗോള്‍ ഒരു ആന്വിറ്റി പ്ലാനാണ്. റിട്ടയര്‍മെന്റിനു ശേഷമുള്ള ചെലവുകള്‍ നിറവേറ്റാന്‍ ലക്ഷ്യമിടുന്ന ഈ പ്ലാന്‍ ആ വ്യക്തി ജീവിച്ചിരിക്കുന്നതുവരെ ഉറപ്പുള്ളതും സ്ഥിരവുമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയ്ക്കു പുറമെ ഈ രണ്ട് ഉല്‍പ്പന്നങ്ങള്‍ കൂടി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഇന്‍ഷുറന്‍സിലേക്കും മറ്റ് സാമ്പത്തിക സേവനങ്ങളിലേക്കും എളുപ്പത്തില്‍ പ്രവേശനമില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ പങ്കാളിത്തം ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കും. ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും തപാല്‍ വകുപ്പിന്റെ സേവിംഗ്സ് ഉല്‍പ്പന്നങ്ങള്‍ നേടാനും അവരുടെ ദീര്‍ഘകാല സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ ടേം, ആന്വിറ്റി ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഒരേസമയം പ്രയോജനം നേടാനും കഴിയും-തപാല്‍ വകുപ്പ് സെക്രട്ടറി ശ്രീ വിനീത് പാണ്ഡെ പറഞ്ഞു.