ബജാജ് അലിയാന്‍സ് ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍

Posted on: July 2, 2022

കൊച്ചി : സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍മാരില്‍ ഒന്നായ ബജാജ് അലിയാന്‍സ് ജനറല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉത്പന്നമായ ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ അവതരിപ്പിച്ചു.

ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ എന്നത് ഒരു സമഗ്ര ആരോഗ്യ നഷ്ടപരിഹാര ഇന്‍ഷുറന്‍സ് ഉത്പന്നമാണ്. അത് പോളിസി ഉടമയ്ക്ക് ഇന്ത്യക്കു പുറത്തും അകത്തും ആരോഗ്യ പരിരക്ഷാ ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ചികിത്സക്ക് തടസമില്ലാത്ത പരിരക്ഷ നല്‍കും. ലോകമെമ്പാടും മികച്ച ചികിത്സ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് പ്‌ളാന്‍ ആണെന്നതാണ് ഇതിന്റെപ്രത്യേകത.