ടെസ്ല വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ തോതില്‍ വില കുറച്ചു

Posted on: April 22, 2024

ബംഗലൂരു: ടെസ്ല വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ തോതില്‍ വില കുറച്ചു. അമെരിക്ക, ചൈന മാര്‍ക്കറ്റുകളിലാണ് അഞ്ച് മോഡലുകള്‍ക്ക് വിലതാഴ്ത്തിയത്. അവസാന ത്രൈമാസത്തില്‍ വില്പ്പനയില്‍ വലിയ തോതില്‍ ഇടിവു രേഖപ്പെടുത്തിയതാണ് ഇത്തരമൊരു നീക്കത്തിന് കാരണം.

2,000 ഡോളര്‍ (1,60,000 രൂപ) വരെ മോഡല്‍ വൈ, മോഡല്‍ എക്‌സ്, മോഡല്‍ വി എന്നിവയ്ക്ക് വിലകുറഞ്ഞിട്ടുണ്ട്. വിലയില്‍ കുറവുവരുത്തിയതിനൊപ്പം വലിയ ഓഫറുകളും ഉപയോക്താക്കള്‍ക്കായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ടെസ്ല ഓഹരികള്‍ ഇടിഞ്ഞിരുന്നു. അടുത്തിടെ കമ്പനി 3,900ത്തോളം സൈബര്‍ട്രക്ക് പിക്കപ്പ് വാഹനങ്ങളെ തിരിച്ചു വിളിച്ചിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു ഇത്. ആക്‌സിലേറ്ററിലെ പ്രശ്‌നങ്ങള്‍ കാരണം വാഹനങ്ങള്‍ക്ക് തനിയെ വേഗം കൂടുന്നതായിരുന്നു പ്രശ്‌നം.

 

TAGS: Tesla |