ടെസ്‌ല മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ ഷോറൂം തുറക്കും

Posted on: April 10, 2021

ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല വിപുലീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആദ്യഘട്ടമായി ഇന്ത്യയിലെ മൂന്നു പ്രധാന നഗരങ്ങളില്‍
കമ്പനി ഷോറൂം തുറക്കുമെന്നാണു സൂചന.

ലോബിയിംഗ്, ബിസിനസ് നിര്‍വഹണം എന്നിവയ്ക്ക് നേതൃത്വം നല്‍കാന്‍ ഉന്നത എക്‌സിക്യൂട്ടീവിനെ നിയമിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ ടെസ്‌ല ഇന്ത്യയില്‍ ഒരു പ്രാദേശിക യുണിറ്റ് രജിസ്ട്രര്‍ ചെയ്തിരുന്നു. കമ്പനിയുടെ മോഡല്‍ 3 സെഡാനുകള്‍ ഇന്ത്യയില്‍ വില്പനയ്‌ക്കെത്തുമെന്നാണു വിലയിരുത്തല്‍.

ഡല്‍ഹി, മുംബൈ, ബംഗളുരു എന്നിവിടങ്ങളിലാകും 20,000-30,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളടെസ്‌ലയുടെ ഷോറൂമുകള്‍. 2021ല്‍ കമ്പനി ഇന്ത്യയില്‍ പ്രവേശിക്കുമെന്ന് ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

TAGS: Tesla |