04
Saturday
May 2024
May 2024
കാര്‍ വില്പയില് വര്‍ദ്ധനവെന്ന് സിയാം
Posted on: April 13, 2024
ന്യൂഡല്‍ഹി : കാര്‍ വില്പനയില് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ കുതിപ്പ്. 8.4% ആണ് വര്‍ധന. 2023-24 സാമ്പത്തിക വര്‍ഷം 42,18,746 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ വിറ്റുപോയതെന്ന് വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചറേഴ്സ് (സിയാം) അറിയിച്ചു.
തൊട്ടു മുന്‍ വര്‍ഷം 38,90,114 കാറുകളാണ് വിറ്റത്. ഇരുചക്ര വാഹനങ്ങളുടെ വില്പന 13.3% ആണ് ഉയര്‍ന്നത്. 1,79,74,365 എണ്ണം വിറ്റു. 2022-23 സാമ്പത്തിക വര്‍ഷം ഇത് 1,58,62,771 ആയിരുന്നു. എല്ലാ വിഭാഗങ്ങളിലുമായി 2.38 കോടി വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത്. മുന്‍ വര്‍ഷത്തെ (2.12 കോടി) അപേക്ഷിച്ച് 12.5% വര്‍ധന.
TAGS: SIAM |
News in this Section