ആമസോൺ ഓൺലൈൻ ബ്യൂട്ടിസ്റ്റോർ തുറന്നു

Posted on: November 3, 2013

Amazonആമസോൺ ഇന്ത്യ അയ്യായിരത്തിലധികം സൗന്ദര്യ സംവർധക ഉത്പന്നങ്ങളു മായി ഓൺലൈൻ ബ്യൂട്ടിസ്റ്റോർ തുറന്നു. കളർ കോസ്‌മെറ്റിക്‌സ്, ഷാംപൂ, മോയ്‌സ്ച്വറൈസുകൾ, ലിപ്സ്റ്റിക്, ഐ ഷാഡോ, നെയിൽ പോളീഷ്, പെർഫ്യൂം, ഫൗണ്ടേഷൻ, ബ്ലഷർ, കണ്ടീഷണർ, സ്‌കിൻകെയർ ലോഷൻ, ഡിയോഡറന്റ്, ഹെയർ കളർ, ഹെയർ ഓയിൽ, സീറം, സ്‌പ്രേ തുടങ്ങിപ്രമുഖ ബ്രാൻഡുകളെല്ലാം ആമസോൺ ഇന്ത്യയുടെ ഓൺലൈൻ ബ്യൂട്ടിസ്റ്റോറിൽ അണിനിരക്കുന്നു.

ലാക്‌മെ, റെവലോൺ, മേബെലിൻ, ലോറീൽ പാരീസ്, കളർബാർ, ലോട്ടസ് ഹെർബൽസ്, ഓറിഫ്‌ളെയിം, ഒലേ, ഡവ്, പാന്റീൻ, ന്യൂട്രോജിന, ഹെഡ് ആൻഡ് ഷോൾഡേഴ്‌സ്, സൺസി ൽക്ക്, ബയോട്ടിക് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളെല്ലാം ആമസോൺ ഇന്ത്യ ബ്യൂട്ടിസ്റ്റോറിലുണ്ട്.

ബ്യൂട്ടിസ്റ്റോറിൽ ഷോപ്പിംഗ് എളുപ്പമാക്കാനുള്ള നിരവധി പുതിയ സങ്കേതങ്ങളും ആമസോൺ അവതരിപ്പിക്കുന്നു. എല്ലാ ഉത്പന്നങ്ങളും നിങ്ങളുടെ ഇഷ്ടനിറത്തിനുള്ളവ മാത്രം കാണാൻ സഹായിക്കുന്ന കളർമാപ്പ്, വ്യക്തിഗത നിരൂപണങ്ങൾ, ഉപയോഗിച്ചവരുടെ നിർദ്ദേശങ്ങൾ തുടങ്ങിയവ ഉത്പന്നങ്ങളുടെ തെരഞ്ഞെടുക്കൽ ഏറെ എളുപ്പമാക്കുന്നു.

കാഷ് ഓൺ ഡെലിവറി, ഡെലിവറി ട്രാക്കിംഗ്, സൗജന്യ റിട്ടേൺ പിക്കപ്പ്, ഫുൾഫിൽഡ് ബൈ ആമസോൺ ഉൽപന്നങ്ങൾക്ക് സൗജന്യ ഡെലിവറി സേവനങ്ങളും ബ്യൂട്ടിസ്റ്റോറിൽ ലഭ്യമാണ്.