929 രൂപയ്ക്ക് ‘ലീപ് വീക്ക് ഓഫറു’മായി വണ്ടര്‍ല

Posted on: February 23, 2024

കൊച്ചി : ഫെബ്രുവരി 24 മുതല്‍ 29 വരെ പാര്‍ക്കുകളില്‍ ‘ലീപ് വീക്ക് ഓഫര്‍’ പ്രഖ്യാപിച്ച് വണ്ടര്‍ല ഹോളിഡേയ്സ്. ഓഫറിന്റെ ഭാഗമായി 24 മുതല്‍ 29 വരെയുള്ള ഒരാഴ്ച 929 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ‘ലീപ് വീക്ക് ഓഫര്‍’ന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് പാര്‍ക്ക് ടിക്കറ്റും ഭക്ഷണവും അടങ്ങുന്ന കോംബോ ടിക്കറ്റുകള്‍ 1229 രൂപയിലും ലഭിക്കും. ബുക്കിംഗ് നിലവില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് മാത്രം ബാധകമായ ലീപ് വീക്ക് ഓഫര്‍ വണ്ടര്‍ലയുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകളില്‍ ലഭ്യമാണ്.

നാല് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന ഈ പരിമിതകാല ഓഫര്‍, വണ്ടര്‍ലയുടെ മികച്ച റൈഡുകള്‍, ആകര്‍ഷണങ്ങള്‍, വിനോദങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ആസ്വദിക്കാനുള്ള അവസരം കൂടിയാണ്.

വണ്ടര്‍ല എന്നത് റൈഡുകളും ആകര്‍ഷണങ്ങളും മാത്രമല്ലെന്നും ഓരോ സന്ദര്‍ശകനും ആസ്വാദകരമായ നിമിഷങ്ങളും ഓര്‍മ്മകളും സൃഷ്ടിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ‘ലീപ് വീക്ക് ഓഫര്‍’ അതിനുള്ള മികച്ച അവസരമാണെന്നും വണ്ടര്‍ല ഹോളിഡേയ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വണ്ടര്‍ലാ പേജ് സന്ദര്‍ശിക്കാം. 0484-3514001, 7593853107 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.