ഉഷ മുംബൈ ഇന്ത്യൻ ടീമിന്റെ പങ്കാളി

Posted on: March 22, 2015

Usha-International-Logo-big

കൊച്ചി : എട്ടാമത്തെയും ഒൻപതാമത്തേയും ഇന്ത്യൻ പ്രീമിയർ ലിഗ് ക്രിക്കറ്റ് മത്സരങ്ങളിൽ മുംബൈ ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി ഉഷ ഇന്റർനാഷണലിനെ തെരഞ്ഞെടുത്തു. കരാർ പ്രകാരം മുംബൈ ഇന്ത്യൻ കളിക്കാരുടെ തൊപ്പിയിലും ഹെൽമെറ്റിലും ഉഷയുടെ ലോഗോ പതിക്കുന്നതാണെന്ന് ഉഷ ഇന്റർനാഷണൽ ഈവന്റ്‌സ് ഹെഡ് കോമൾ മെഹ്‌റ പറഞ്ഞു. മുംബൈ ഇന്ത്യൻ ടീമിലെ മൂന്ന് വീതം അംഗങ്ങളെ അണിനിരത്തിക്കൊണ്ടുള്ള രണ്ട് ടെലിവിഷൻ പരസ്യങ്ങൾ നിർമിക്കുന്നതുമാണ്.

ബാംഗ്ലാദേശിൽ നടക്കുന്ന ഏഷ്യാ ട്വന്റി-ട്വന്റി മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബധിര ക്രിക്കറ്റ് ടീമിനെയും സ്‌പോൺസർ ചെയ്യുന്ന ഉഷ ഇന്റർനാഷണൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ എഫ്‌സി ഗോവയുടെ മുഖ്യ പങ്കാളിയായിരുന്നു.