നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇനി ഒഡിഇപിസിയും നോർക്കയും വഴി മാത്രം

Posted on: March 18, 2015

Nurse-Recruiting-big

തിരുവനന്തപുരം : ഇനി മുതൽ വിദേശത്തേയ്ക്കുള്ള നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേരള സർക്കാർ സ്ഥാപനങ്ങളായ ഒഡിഇപിസി, നോർക്ക എന്നിവ വഴി മാത്രമേ നടത്താവൂയെന്ന് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് മേഖലയിൽ വ്യാപകമായ ചൂഷണം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രവാസികാര്യവകുപ്പ് ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മുതൽ രാജ്യത്ത് നിന്ന് നേഴ്‌സിംഗ് മേഖലയിൽ ഏതെങ്കിലും തലത്തിലുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെങ്കിൽ അത് സർക്കാർ സ്ഥാപനങ്ങളായ ഒഡിഇപിസിയോ നോർക്കയോ വഴി മാത്രം ആയിരിക്കും. ഏപ്രിൽ 30 മുതൽ ഈ ഉത്തരവ് നിലവിൽ വരും.