നെതര്‍ലന്‍ഡ്‌സിലേക്ക് 40,000 മലയാളി നഴ്‌സുമാര്‍ക്ക് അവസരം

Posted on: August 1, 2019

ന്യൂഡല്‍ഹി : നാല്‍പ്പതിനായിരത്തോളം നഴ്‌സുമാരെ നെതര്ഡലന്‍സിലേക്കു നിയമിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ഇന്ത്യയിലെ നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ഡെന്‍ബര്‍ഗും മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

നെതല്‍ലന്‍ഡ്‌സില്‍ 30,000 മുതല്‍ 40,000 വരെ നഴ്‌സുമാരുടെ കുറവുണ്ടെന്നു സ്ഥാനപതി അറിയിച്ചു. തുടര്‍ന്നാണു കേരളത്തില്‍ നിന്നു റിക്രൂട്ട് ചെയ്യുന്നതിനുള്ള സഹായം നല്‍കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. റിക്രൂട്ട്‌മെന്റിനു നോര്‍ക്ക നേതൃത്വം നല്‍കും. എംബസിയുമായുള്ള ഏകോപനത്തിനു കേരള ഹൗസ് റെസിഡന്റ് കമ്മിഷണര്‍ പുനിത് കുമാറിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മലയാളി നഴ്‌സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ നൈപുണ്്യവും മതിപ്പുളവാക്കുന്നതാണെന്നു സ്ഥാനപതി അഭിപ്രായപ്പെട്ടു.