നോകിയയുടെ ചെന്നൈ പ്ലാന്റ് എസാർ വാങ്ങിയേക്കും

Posted on: March 18, 2015

Nokia-Chennai-plant-big

ന്യൂഡൽഹി : എസാർ ഗ്രൂപ്പ് നോകിയയുടെ ചെന്നൈ പ്ലാന്റ് വാങ്ങിയേക്കും. 300 കോടി രൂപയാണ് ഹാൻഡ്‌സെറ്റ് നിർമാണശാലയ്ക്ക് നോക്കിയയുടെ ഡിമാൻഡ്. എന്നാൽ 200 കോടി രൂപയാണ് എസാർ ഗ്രൂപ്പിന്റെ മതിപ്പുവില.

നോക്കിയയുടെ സുവർണകാലത്ത് 8,000 ജീവനക്കാർ പ്രതിമാസം 15 ദശലക്ഷം മൊബൈൽഫോണുകൾ ഉത്പാദിപ്പിച്ചിരുന്നു. മൈക്രോസോഫ്റ്റ് ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തിയതോടെ കഴിഞ്ഞ നവംബറിലാണ് ശ്രീപെരുമ്പത്തൂരിലെ നോക്കിയ പ്ലാന്റ് അടച്ചുപൂട്ടിയത്. ബജറ്റ് നിർദേശങ്ങളെ തുടർന്ന് ഹാൻഡ്‌സെറ്റ് ഇറക്കുമതിക്ക് ചെലവേറുമെന്നതിനാൽ നിരവധി കമ്പനികൾ പ്ലാന്റ് ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.