പുരുഷന്മാര്‍ക്ക് മാത്രമായി പ്രത്യേക ഓഫറുകളൊരുക്കി വണ്ടര്‍ല

Posted on: November 16, 2023

കൊച്ചി : പുരുഷന്മാര്‍ക്ക് മാത്രമായി പ്രത്യേക ഓഫറുകളൊരുക്കി വണ്ടര്‍ല. പുരുഷദിനമായ നവംബര്‍ 19-ന് ‘1 + 1 എന്ന ഓഫറില്‍ പുരുഷന്മാര്‍ക്ക് പാര്‍ക്കില്‍ പ്രവേശിക്കാനാകും. ടിക്കറ്റുകള്‍ വണ്ടര്‍ല ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യണം.

കൂടാതെ, അന്നേദിവസം വണ്ടര്‍ല എന്‍ട്രി പോയിന്റില്‍ നടക്കുന്ന പ്രത്യേക മത്സരങ്ങളില്‍ പങ്കെടുത്ത് പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നേടാനും കഴിയും. ആകര്‍ഷക പ്രകടനം നടത്തുന്ന ആദ്യത്തെ 100 പേര്‍ക്ക്കാണ് സൗജന്യ ടിക്കറ്റുകള്‍ ലഭിക്കുക.

ഓരോരുത്തരുടെയും ജീവിതത്തില്‍ ഗണ്യമായ സംഭാവന നല്‍കുന്ന പുരുഷന്മാരെ അഭിനന്ദിക്കേണ്ടത് ഏറെ പ്രസക്തമാണെന്ന് വണ്ടര്‍ലാ ഹോളിഡേയ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

https://bookings.wonderla.com/ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ എന്‍ട്രി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-3514001, +91 7593853107 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.