വണ്ടര്‍ല ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ട്

Posted on: May 28, 2021

കൊച്ചി : പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡെയ്‌സ് മുന്‍കൂട്ടിയുള്ള പാര്‍ക്ക് ടിക്കറ്റ് ബുക്കിംഗിനും റിസോര്‍ട്ട് റിസര്‍വേഷനും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

ജൂണ്‍ ആറിനു മുമ്പു ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ്. പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ഒരാള്‍ക്ക് 699 രുപയ്ക്ക് (ജിഎസ്പി ഉള്‍പ്പെടെ) ലഭിക്കും.

വണ്ടര്‍ലായുടെ കൊച്ചി, ബംഗലുരു, ഹൈദരാബാദ് പാര്‍ക്കുകളില്‍ ഈ ഓഫര്‍ ലഭിക്കും. ഈ ഓഫറില്‍ വണ്ടര്‍ലാ ബംഗലുരു റിസോര്‍ട്ട് 2,999 രൂപയും, ജിഎസ്ടിയും എന്ന നിരക്കില്‍ രണ്ട് പേര്‍ക്കുള്ള ബ്രേക്ക്ഫാസ്റ്റ് ഉള്‍പ്പെടെ ഒരു ദിവസത്തെ താമസത്തിനായി ബുക്ക് ചെയ്യാം.

ടിക്കറ്റുകള്‍ ഇപ്പോള്‍, മുന്‍കുട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക്, പാര്‍ക്കുകളും റിസോര്‍ട്ടുകളും തുറക്കുന്ന സമയത്ത് അവരുടെ ഇഷ്ടാനുസരണം സന്ദര്‍ശന തിയതികള്‍ തെരഞ്ഞെടുക്കാം. അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ആഴ്ചയിലെ ഏതു ദിവസവും പാര്‍ക്ക് സന്ദര്‍ശിക്കാം.

ഓഫറിലൂടെ വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് 2,022 മാര്‍ച്ച് 31 വരെയാണ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281998877 എന്ന നമ്പറില്‍ വിളിക്കണം. വണ്ടര്‍ലാ വെബ്‌സൈറ്റ് www.wonderla.com.