എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് യാത്രാ ഇന്‍ഷുറന്‍സുമായി ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി

Posted on: November 8, 2023

കൊച്ചി : ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി എയര്‍ ഇന്ത്യയിലെ ആഭ്യന്തര, അന്തര്‍ദ്ദേശീയ യാത്രക്കാര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു. എയര്‍ ഇന്ത്യയുടെ വിവിധ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍തന്നെ ഉപഭോക്താക്കള്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങാനും കഴിയും.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ക്ക് സമഗ്രമായ ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും വാങ്ങാനാകും. ആഭ്യന്തര, അന്തര്‍ദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സമഗ്രമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ടാറ്റ എ.ഐ.ജിയുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഹോസ്പിറ്റലൈസേഷന്‍ കവറേജ്, ബാഗേജ് കാലതാമസ പരിരക്ഷ, ഫ്‌ലൈറ്റ് കാലതാമസ പരിരക്ഷ, ട്രിപ്പ് റദ്ദാക്കല്‍ കവറേജ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടും.

ആഭ്യന്തര, അന്തര്‍ദ്ദേശീയ യാത്രകളില്‍, യാത്രക്കാര്‍ക്ക് ലളിതവും ഇഷ്ടാനുസൃതവുമായ ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് ഞങ്ങള്‍ ഐക്കണിക് ബ്രാന്‍ഡായ എയര്‍ ഇന്ത്യയുമായി കൈകോര്‍ക്കുകയാണെന്ന് ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നീലേഷ് ഗാര്‍ഗ് പറഞ്ഞു. എയര്‍ ഇന്ത്യയുടെ മൊബൈല്‍, വെബ് പ്ലാറ്റ്‌ഫോമുകള്‍ വഴി ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍തന്നെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങാനാകും. യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ നല്‍കി, യാത്ര കൂടുതല്‍ സുരക്ഷിതവും ആസ്വാദ്യകരവുമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് ലഭ്യമാക്കുന്ന ഈ ട്രാവല്‍ ഇന്‍ഷുറന്‍സ് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പല അപകടങ്ങളില്‍ നിന്നും പരിരക്ഷ നല്‍കാന്‍ സഹായിക്കുന്നതാണെന്ന് എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ ആന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.airindia.com/in/en/book/travel-insurance.html എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.