ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ കേരള മത്സരം അവസാനറൗണ്ടിലേക്ക്

Posted on: March 16, 2015

Federal-Bank-Speak-for-Kera

ആലുവ : ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ കേരള ഡിബേറ്റ് മത്സരത്തിന്റെ അവസാനറൗണ്ട് 17 മുതൽ 19 വരെ നടക്കും. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 350 ലേറെ കോളജുകളിൽ നിന്നും 16 നും 22 നും മധ്യേ പ്രായമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ മത്സരത്തിന്റെ വിവിധഘട്ടങ്ങളിൽ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ കേരള സർട്ടിഫിക്കേറ്റുകൾ നൽകി.

കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിൽ 17 നാണ് അവസാനറൗണ്ട് അരങ്ങേറുന്നത്. ജില്ലാ തലത്തിൽ നിന്നുള്ള 28 വിജയികളും ഒരു വൈൽഡ് കാർഡ് എൻട്രന്റും ഗ്രാന്റ് ഫിനാലെയിൽ എത്താൻ മത്സരിക്കും. 19 ന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിലാണ് ഗ്രാന്റ് ഫിനാലെ. സംസ്ഥാന തലത്തിൽ നിന്നുള്ള 4 വിജയികൾ ഗ്രാന്റ് ഫിനാലെയിൽ മാറ്റുരയ്ക്കും. ഗ്രാന്റ് ഫിനാലെയിലെ വിജയിക്ക് ഫെഡറൽ ബാങ്ക് – കേരള യൂത്ത് ഓഫ് ദ ഇയർ 2015 അവാർഡും മൂന്നു ലക്ഷം രൂപയുടെ സ്‌കോളർഷിപ്പും 50,000 രൂപയുടെ കാഷ് പ്രൈസും ലഭിക്കും. റണ്ണർ അപ്പിന് 50,000 രൂപയാണ് കാഷ് പ്രൈസ്.