ഫ്‌ലിപ്കാർട്ട് നാസ്ഡാക്കിൽ ലിസ്റ്റ്‌ചെയ്‌തേക്കും

Posted on: March 16, 2015

Flipkart-big

ബംഗലുരു : ഫ്‌ലിപ്കാർട്ട് ഓഹരികൾ നാസ്ഡാക്കിൽ ലിസ്റ്റ്‌ചെയ്‌തേക്കും. ബംഗലുരു ആസ്ഥാനമായുള്ള ഫ്‌ലിപ്കാർട്ട് 12-18 മാസത്തിനുള്ളിൽ ഐപിഒ നടത്താൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ലിസ്റ്റിംഗ് കടമ്പകൾ മറികടക്കാനാണ് ഫ്‌ലിപ്കാർട്ട് സിംഗപ്പൂർ, നാസ്ഡാക്ക് സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകൾ പരിഗണിക്കുന്നത്.

ചൈനീസ് ഇ-കൊമേഴ്‌സ് ഭീമൻ അലിബാബയുടെ ഐപിഒ വൻവിജയമായതാണ് ഫ്‌ലിപ്കാർട്ട് ഉൾപ്പടെയുള്ള ഇ-കൊമേഴ്‌സ് കമ്പനികളുടെ മൂലധനസമാഹരണത്തിന് കരുത്ത് പകരുന്നത്. ഐപിഒയ്ക്ക് മുന്നോടിയായി ഫ്‌ലിപ്കാർട്ട് ചെലവുചുരുക്കലും പുനസംഘടനയും നടപ്പാക്കിവരികയാണ്. മക് കിൻസെ മുൻ ഡയറക്ടർ സായികിരൺ കൃഷ്ണമൂർത്തിയെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായും ടാറ്റാ കമ്യൂണിക്കേഷൻ ഫിാൻസ് ചീഫ് സഞ്ജയ് ബജ് വയെ ചീഫ് ഫിനാൻസ് ഓഫീസറായും നിയമിച്ചിട്ടുണ്ട്.