ആക്സിസ് ബാങ്കിന് 5,797 കോടി രൂപ അറ്റാദായം

Posted on: July 27, 2023

കൊച്ചി : ആക്സിസ് ബാങ്ക് ഈ വര്‍ഷം ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 5,797 കോടി രൂപ അറ്റാദായം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 41 ശതമാനം വളര്‍ച്ചയാണിത്. അറ്റ പലിശ വരുമാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വര്‍ധനവും കൈവരിച്ചിട്ടുണ്ട്.

ആഭ്യന്തര വായ്പകളുടെ കാര്യത്തില്‍ 26 ശതമാനം വാര്‍ഷിക വളര്‍ച്ചയാണു കൈവരിച്ചിട്ടുള്ളത്. ഈ വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 1.11 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ ബാങ്ക് വിതരണം ചെയ്തിട്ടുണ്ട്. ബാങ്കിന്റെ മൂലധന പര്യാപ്തതാ നിരക്ക് 17.74 ശതമാനത്തില്‍ നില്‍ക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പുതിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു തങ്ങള്‍ തുടര്‍ച്ചയായി ശ്രമിച്ചു വരികയാണെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

 

TAGS: Axis Bank |