കാഠ്മണ്ഡുവിൽ ടർക്കീഷ് വിമാനം റൺവേയിൽ നിന്നു തെന്നി മാറി

Posted on: March 4, 2015

Turkish-Airlines-Skidded-frകാഠ്മണ്ഡു : ലാൻഡിംഗിനിടെ ടർക്കീഷ് എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നു രാവിലെ (പ്രാദേശിക സമയം 7.40 എഎം) യാണ് സംഭവം. തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. കനത്തമൂടൽ മഞ്ഞുകാരണം റൺവേ കാണാനാവാതെയാണ് വിമാനം ടാക്‌സിവേയും കടന്ന് പുൽപ്പരപ്പിലേക്ക് നീങ്ങിയത്.

Turkish-Airlines-Emergency-

യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്ത് ഇറക്കി. 227 യാത്രക്കാരും 11 ജോലിക്കാരും ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 238 പേരും സുരക്ഷിതരാണെന്ന് നേപ്പാൾ ഗവൺമെന്റ് അറിയിച്ചു. ഇസ്താംബൂളിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന എയർബസ് എ 330 വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനത്തിന്റെ ഫ്രണ്ട് വീലിനും മുൻഭാഗത്തിനും നേരിയ തകരാറ് സംഭവിച്ചിട്ടുണ്ട്.