ബംഗലുരുവിൽ എയർഇന്ത്യയുടെ കൂൾപോർട്ട്

Posted on: March 3, 2015

AIR-INDIA-AISATS-big

ബംഗലുരു : എയർഇന്ത്യ സാറ്റ്‌സ് എയർപോർട്ട് സർവീസസ് ബംഗലുരു കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിനോടനുബന്ധിച്ച് ആരംഭിക്കുന്ന പെരിഷബിൾകാർഗോ ഹാൻഡ്‌ലിംഗ് സെന്ററിന്റെ ഭൂമിപൂജ നടത്തി. നിർമാണം പൂർത്തിയാകുമ്പോൾ പഴം, പച്ചക്കറി, പുഷ്പങ്ങൾ, മരുന്നുകൾ തുടങ്ങി
പ്രതിവർഷം 40,000 ടൺ പെരിഷബിൾ കാർഗോ കൈകാര്യം ചെയ്യാനാകും.

135 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റും ഫ്രൈറ്റ് ടെർമിനലിനോടനുബന്ധിച്ച് പൂർത്തിയാക്കും. അതോടെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എയർഫ്രൈറ്റ് ടെർമിനൽ കൂടിയാകും ബംഗലുരുവിലെ കൂൾപോർട്ട്. ഡ്രഗ് കൺട്രോളറുടെ ലാബ്, വിവിധ താപനിലകളിലുള്ള സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ടാകും.