വികസനത്തിന് ഊന്നൽ നൽകിയ ബജറ്റ് ; ശ്യാം ശ്രീനിവാസൻ

Posted on: March 1, 2015

SHYAM-SRINIVASAN-MD&-CEO-FE

ആലുവ : ഇൻഫ്രസ്ട്രക്ചർ, ഹെൽത്ത്‌കെയർ മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് ദീർഘവീക്ഷണത്തോടെയുള്ളതാണെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ഗവൺമെന്റിന്റെ പ്രതീക്ഷകളും വെല്ലുവിളികളും സംന്തുലിതമായി കൈകാര്യം ചെയ്യാനാണ് ധനമന്ത്രി ശ്രമിച്ചിട്ടുള്ളത്.

അടിസ്ഥാനസൗകര്യ വികസനത്തിനുള്ള 70,000 കോടി, ജിഎസ്ടി നടപ്പാക്കാനുള്ള തീരുമാനം, പാപ്പർനിയമം കൊണ്ടുവരാനുള്ള പ്രഖ്യാപനം സാമൂഹ്യ സുരക്ഷ പദ്ധതികൾ തുടങ്ങിയവ സ്വാഗതാർഹമാണ്. പണരഹിത കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കാനും കള്ളപ്പണം നിയന്ത്രിക്കാനമുള്ള നടപടികൾ ദീർഘകാല അടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നും ശ്യാം ശ്രീനിവാസൻ പറഞ്ഞു.