അമിതാഭ് ബച്ചൻ ഫൈനോടെക്‌സിൽ ഓഹരിപങ്കാളിത്തം ഉയർത്തി

Posted on: February 27, 2015

Amitabh-Bachchan-big

മുംബൈ : ബിഗ് ബി ഫൈനോടെക്‌സ് കെമിക്കൽസിലെ ഓഹരിപങ്കാളിത്തം 5.58 ശതമാനമായി ഉയർത്തി. അമിതാഭ് ബച്ചൻ 0.67 ശതമാനം ഓഹരികൾ കൂടി വാങ്ങിയതോടെ മൊത്തം ഓഹരിപങ്കാളിത്തം 5.58 ശതമാനമായി. ഇതോടെ ഫൈനോടെക്‌സിൽ പ്രമോട്ടർമാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓഹരികൾ ബച്ചനാണ്.

ടെക്‌സ്‌റ്റൈൽ, ലെതർ, പേപ്പർ, വാട്ടർ ട്രീറ്റ്‌മെന്റ് തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ രാസവസ്തുക്കളാണ് ഫൈനോടെക്‌സ് ഉത്പാദിപ്പിക്കുന്നത്. ഫൈനോടെക്‌സ് ഓഹരി വില 125.10 രൂപയിലാണ് ക്ലോസ് ചെയ്തത്.