ഹരീഷ് എൻജിനീയർ ഫെഡറൽ ബാങ്ക് ഡയറക്ടർ

Posted on: October 25, 2013

Hareesh-Engineerഫെഡറൽ ബാങ്കിന്റെ അഡീഷനൽ ഇൻഡിപെന്റന്റ് ഡയറക്ടറായി ഹരീഷ് എച്ച്. എൻജീനീയറെ നിയമിച്ചു. 1994 മുതൽ എച്ച്ഡിഎഫ്‌സി ബാങ്കിൽ വിവിധ തസ്തികളിൽ സേവനമനുഷ്ടിച്ചു വരികയായിരുന്നു. ഏറ്റവും ഒടുവിൽ ഹോൾസെയ്ൽ ബാങ്കിംഗിന്റേയും ഇന്റർനാഷനൽ ബാങ്കിംഗിന്റേയും ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ബാങ്കിംഗ്, ഫിനാൻസ് മേഖലകളിൽ 43 വർഷത്തെ അനുഭവസമ്പത്തുള്ളയാളാണ് ഹരീഷ് എൻജിനീയർ. എച്ച്ഡിഎഫ്‌സി ബാങ്കിൽ ചേരും മുമ്പ് 26 വർഷം അദ്ദേഹം ബാങ്ക് ഓഫ് അമേരിക്കയിൽ ഓപറേഷൻസ്, കോർപറേറ്റ് ക്രെഡിറ്റ് മാനേജ്‌മെന്റ് വിഭാഗങ്ങളിൽ ജോലി ചെയ്തു