എയർ അറേബ്യയുടെ ലാഭത്തിൽ 30 ശതമാനം വർധന

Posted on: February 18, 2015

Air-Arabia-Flight-B

ദുബൈ : എയർ അറേബ്യയുടെ ലാഭം 2014 ൽ 30 ശതമാനം വർധിച്ച് 566 മില്യൺ ദിർഹംസായി. ടേണോവർ 17 ശതമാനം വർധിച്ച് 3.7 ബില്യൺ ദിർഹംസായി. യാത്രക്കാരുടെ എണ്ണം 12 ശതമാനം വർധിച്ച് 6.8 ദശലക്ഷമായി. പാസഞ്ചർ ലോഡ് ഫാക്ടർ 81 ശതമാനം.

മികച്ച പ്രവർത്തനഫലത്തിൽ അടിസ്ഥാനത്തിൽ ഡയറക്ടർ ബോർഡ് ഓഹരി ഒന്നിന് 9 ഫിൽസ് പ്രകാരം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഷാർജ ആസ്ഥാനമായി കേരളത്തിലേതു ഉൾപ്പടെ 101 ഡെസ്റ്റിനേഷനുകളിലേക്ക് എയർ അറേബ്യ സർവീസുണ്ട്. ഈജിപ്തും തുർക്കിയും ഉൾപ്പടെ പുതിയ കേന്ദ്രങ്ങളിലേക്ക് ഈ വർഷം സർവീസ് വ്യാപിപ്പിക്കുമെന്ന് എയർ അറേബ്യ ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ താനി പറഞ്ഞു.