എസ് ബി ടി ഓപ്പൺ ഹൗസ് മീറ്റ് 16 ന്

Posted on: February 13, 2015

sbt-ho-tvm-b

തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി 16 ന് ഓപ്പൺഹൗസ് നടത്തും. പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിന് ബാങ്കിന്റെ ഹെഡ് ഓഫീസ്, സോണൽ/റീജിയണൽ ഓഫീസുകൾ, ശാഖകൾ എന്നിവിടങ്ങളിൽ എല്ലാ മാസവും 15 ന് ഉച്ചതിരിഞ്ഞ് മൂന്നിനും അഞ്ചിനും ഇടയ്ക്കാണ് ഇടപാടുകാരുടെ സംഗമം. ഈ മാസം 15 ഞായർ ആയതിനാൽ എസ് ബി ടി ഹെഡ് ഓഫീസിലെ ഈ മാസത്തെ ഓപ്പൺ ഹൗസ് മീറ്റ്, സ്റ്റാഫ് ലേണിംഗ് സെന്റർ ഓഡിറ്റോറിയത്തിൽ 16 ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തും.

സമ്മേളനങ്ങളുടെ വെളിച്ചത്തിൽ ബാങ്കിന്റെ നിലവിലുള്ള നടപടിക്രമങ്ങൾ പുനരവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ പരിഷ്‌കരിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 0471-2359324/2192028 എന്നീ നമ്പരുകളിൽ ബാങ്കിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.