നോക്കിയ പ്ലാന്റ് ഏറ്റെടുക്കുന്നതിൽ നിന്ന് ലാവ പിൻമാറി

Posted on: February 12, 2015

 

Nokia-Plant-big

ന്യൂഡൽഹി : ചെന്നൈയിലെ നോക്കിയ പ്ലാന്റ് ഏറ്റെടുക്കുന്നതിൽ നിന്ന് ലാവ ഇന്റർനാഷണൽ പിൻമാറി. ഒരു ചൈനീസ് മൊബൈൽ കമ്പനിയുമായി ചേർന്ന് ശ്രീപെരുമ്പത്തരൂർ സെസിലുള്ള നോക്കിയ പ്ലാന്റ് ഏറ്റെടുക്കാനാണ് ലാവ നീക്കം നടത്തിയിരുന്നത്. പിൻമാറാനുള്ള കാരണം പുറത്തുവിട്ടിട്ടില്ലെങ്കിലും ഉത്തർപ്രദേശിൽ 600 കോടി രൂപ മുതൽമുടക്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്ന് വ്യക്തമാക്കി.

നോയിഡ സെക്ടർ 58 ലാണ് ലാവയുടെ നിലവിലുള്ള പ്ലാന്റ്. ലാവ, സോളോ ബ്രാൻഡുകളാണ് ഇവിടെ നിർമ്മിക്കുന്നത്. യമുന എക്‌സ്പ്രസ് വേയ്ക്ക് സമീപം 25 ഏക്കറിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. 2009 ൽ വിപണിയിൽ എത്തിയ ലാവ നടപ്പുധനകാര്യ വർഷം (2014-15) ഒരു ബില്യൺ ഡോളർ (6,200 കോടി രൂപ) വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.