04
Saturday
May 2024
May 2024
റെനോ ഇന്ത്യ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു
Posted on: August 10, 2022
കൊച്ചി : റെനോ ഇന്ത്യ ഓണാഘോഷങ്ങളുടെ ഭാഗമായി, കേരളത്തില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി പദ്ധതികളും പ്രമോഷനുകളും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 വരെയാണ് ഓഫര്‍ കാലാവധി.
ക്വിഡ് ശ്രേണിയില്‍ 35,000 രൂപ വരെയും ട്രൈബര്‍ ശ്രേണിയില്‍ 45,000 രൂപ വരെയും റെനോ വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ആനുകൂല്യങ്ങള്‍ക്ക് പുറമെ, പഴയ കാറുകള്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ റെനോ കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. കൂടാതെ റെനോ കാറുകളുടെ മുഴുവന്‍ ശ്രേണിയിലും ഉപഭോക്താക്കള്‍ക്ക് 65000 രൂപ വരെയുള്ള പ്രത്യേക ലോയല്‍റ്റി ആനുകുല്യങ്ങളും ലഭ്യമാണ്.
TAGS: Renault India |
News in this Section