റിനോൾട്ട് കൊച്ചിയിൽ രണ്ടാമത്തെ ഷോറൂം തുറന്നു

Posted on: December 19, 2017

കൊച്ചി : റിനോൾട്ടിന്റെ സർവീസ് സെന്ററോടുകൂടിയ കൊച്ചിയിലെ രണ്ടാമത്തെ ഷോറൂം മരടിൽ റിനോൾട്ട് ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് റഫീൽ ട്രിഗർ ഉദ്ഘാടനം ചെയ്തു. 16 ബേയോടുകൂടിയ സർവീസ് സെന്ററിൽ എല്ലാ വിധ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സർവീസിനെത്തിക്കുന്ന വാഹനം 90 മിനിറ്റിനകം സർവീസ് പൂർത്തിയാക്കി നൽകും.

റെഫർ ഫോർ കാഷ് എന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി. റിനോൾട്ടിന്റെ ജനപ്രിയ മോഡലുകളായ ക്വിഡ്, ഡസ്റ്റർ, ലോഡ്ജി തുടങ്ങിയ മോഡലുകൾ റഫർ ചെയ്യുന്നവർക്ക് വാഹനം ഡെലിവറിയാകുമ്പോൾ 2000 രൂപ വരെ കാഷ് ലഭിക്കുന്ന ഓൺ ലൈൻ പ്ലാറ്റ് ഫോം ആണിത്. ഷോറൂം ഉദ്ഘാടന വേളയിൽ ടിവിഎസ് സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, സീനിയർ ജനറൽ മാനേജർ വി സുരേഷ്, റിനോൾട്ട് സൗത്ത് ഇന്ത്യ ബിസിനസ് മേധാവി ഷഹാൽ ഷംസുദീൻ തുടങ്ങിയവർ പങ്കെടുത്തു.